KeralaNEWS

യുപിയില്‍ നിന്നുള്ള  വിദ്യാര്‍ത്ഥിയെ കാസർകോട്  മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്:യുപിയില്‍ നിന്നുള്ള സിയുകെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഫെബ്രുവരി 25 ഞായറാഴ്ച കാസർഗോഡ് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിലെ (സിയുകെ) ഹോസ്റ്റല്‍ മുറിയിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എം.ഇ.ഡി പ്രോഗ്രാമിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയുമായ നിതേഷ് യാദവാണ് മരിച്ചത്. 28 വയസ്സായിരുന്നു.

Signature-ad

ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കള്‍ പലതവണ വിളിച്ചെങ്കിലും കോളുകള്‍ക്ക് മറുപടി ലഭിച്ചില്ല. വൈകുന്നേരം 6 മണിയോടെ  ഹോസ്റ്റല്‍ മുറിയില്‍ ഇയാളുടെ ഫോണ്‍ റിംഗ് ചെയ്യുന്നത്  കേട്ടുവെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വിദ്യാർത്ഥികള്‍ വാതില്‍ തള്ളിത്തുറന്ന്  നോക്കിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: