കൊച്ചി: മുസ്‌ലിം ലീഗിന്റെ അധിക സീറ്റില്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ്. ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാം. 2026ല്‍ വഹാബ് ഒഴിയുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ഉപാധി. രാജ്യസഭയില്‍ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി.
സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നല്‍കിയാല്‍ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോണ്‍ഗ്രസിന്റെ ഉപാധി. ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച ലീഗും കോണ്‍ഗ്രസും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആലുവ പാലസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ലീഗ് കോണ്‍ഗ്രസ് സീറ്റ് വിഷയം സൗഹാര്‍ദപരമായി തീര്‍ക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.മൂന്നാം സീറ്റ് ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് തീരുമാനം. നിലപാടിലുറച്ച് നില്‍ക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നെന്നും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇ.ടി വ്യക്തമാക്കി.