NEWSWorld

തിരിച്ചടിച്ച് ഹൂതികൾ; ബ്രിട്ടീഷ് കപ്പല്‍ കത്തിനശിച്ചു

സൻഅ: എഡൻ കടലിടുക്കില്‍ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടന്റെ കപ്പല്‍ കത്തിനശിച്ചു.

രണ്ട് മിസൈലുകളാണ് ഹൂതികള്‍ തൊടുത്തുവിട്ടതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്‍റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റർ അറിയിച്ചു.

കഴിഞ്ഞ ദിവസം യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം അമേരിക്ക തകർത്തിരുന്നു. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്.യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയില്‍ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
അതേസമയം ഇസ്രായേലിലെ തുറമുഖ നഗരമായ ഏയ്‌ലാത്തിനു സമീപം ഹൂതികളുടെ മറ്റൊരാക്രമണം ഇസ്രയേല്‍ പരാജയപ്പെടുത്തി.ഹൂതികളുടെ ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേല്‍ സൈന്യം ആകാശത്തുവച്ചുതന്നെ തകർക്കുകയായിരുന്നു.
മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണം ചെറുത്തതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ചെങ്കടലിലെ ഏയ്‌ലാത്ത് ഇസ്രയേലിന്‍റെ പ്രധാന തുറമുഖ നഗരമാണ്.

Back to top button
error: