KeralaNEWS

കെഎസ്‌ആര്‍ടിസിക്ക് പുതിയ സിഎംഡി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം.

നിലവില്‍ ജോയിന്റ് എംഡിയാണ് പ്രമോജ്. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നല്‍കി. ഐഒഎഫ്‌എസ് ഉദ്യോഗസ്ഥനാണ്.

Signature-ad

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജു പ്രഭാകര്‍ പദവിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു.

Back to top button
error: