LIFELife Style

ഒളിച്ചോടി കല്യാണം കഴിച്ച് നേരെ പോയത്… ഭാര്യ സദസിലിരുന്ന് ‘ആദ്യരാത്രി’ കണ്ടു!

ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശശാങ്കന്‍. കോമഡി സ്റ്റാര്‍സ്, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലെല്ലാം തിളങ്ങിയ ശശാങ്കന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ്. കോമഡി സ്റ്റാര്‍സ് ഷോയില്‍ ശശാങ്കന്‍ ചെയ്ത ആദ്യരാത്രി സ്‌കിറ്റ് വന്‍ വിജയമായിരുന്നു. അമൃത ടിവിയിലെ

‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ താരം പങ്കിട്ട ചില വിശേഷങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ ഭാര്യയുടെ മുന്നില്‍ ആദ്യരാത്രി അഭിനയിച്ചുകാണിച്ചു എന്നാണ് ഹാസ്യരൂപേണ ശശാങ്കന്‍ പറയുന്നത്. സാധാരണ എല്ലാവരും രഹസ്യമായി വെക്കുന്ന ഒരു കാര്യം താന്‍ പരസ്യമായി ചെയ്തുവെന്നും ശശാങ്കന്‍ പറയുന്നു. 2012 ലായിരുന്നു വിവാഹം.

Signature-ad

പ്രണയവിവാഹമായിരുന്നു. ഒരു ഷോപ്പില്‍ വെച്ചാണ് ആനിയെ കാണുന്നത്. എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും ആനി കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹം നടക്കുന്ന ദിവസം അവളുമായി ആദ്യം എത്തിയത് എന്റെ പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്. അന്ന് ആദ്യരാത്രി സീനാണ് ഞാന്‍ അഭിനയിച്ചത്. ജീവിതത്തതില്‍ യഥാര്‍ത്ഥ ആദ്യരാത്രി നടക്കുന്ന ദിവസം അവള്‍ ഓഡിയന്‌സിന്റെ കൂട്ടത്തിലിരുന്ന് അത് കണ്ടു.

ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു തങ്ങളുടേത് എന്ന് ശശാങ്കന്‍ പറയുന്നുണ്ട്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയില്ല, അതിനുമുന്നേ ജീവിതത്തില്‍ ഒന്നായി. ജാതകത്തില്‍ വിശ്വസിക്കുന്നില്ല, മറിച്ച് മനപ്പൊരുത്തത്തിലാണ് ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത് എന്നാണ് ശശാങ്കന്‍ പറഞ്ഞത്. കോമഡി വേദികളില്‍ സ്ഥിരം വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് ശശാങ്കന്‍.

Back to top button
error: