NEWSWorld

ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക; നിരവധി മരണം ;പ്രതികരിക്കാതെ യമൻ

സൻഅ: യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള റാസ് ഇസയിലെ സൈനിക കടല്‍ത്താവളത്തില്‍ വൻ സ്‌ഫോടനങ്ങളുണ്ടായതായി അല്‍-മസീറ ടി.വി റിപ്പോർട്ട് ചെയ്തു.നിരവധി പേർ കൊല്ലപ്പെട്ടതായും താവളം പൂർണ്ണമായും തകർന്നെന്നും സിൻഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കഴിഞ്ഞ വർഷം നവംബർ മുതല്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിവരികയായിരുന്നു.

യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയിൽ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Back to top button
error: