NEWSWorld

പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളി; ഹര്‍ജിക്കാരന് 5 ലക്ഷം രൂപ പിഴ

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതിനാല്‍ റദ്ദ് ചെയ്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയില്‍ ഹാജരാകാതിരുന്നതിന് ഹര്‍ജിക്കാരന്‍ റിട്ട. ബ്രിഗേഡിയര്‍ അലി ഖാന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

അതിനിടെ, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) കഴിഞ്ഞദിവസം ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് (72) വീണ്ടും പ്രധാനമന്ത്രിയാകുമെന്നു പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് 16 മാസം ഷഹബാസ് പ്രധാനമന്ത്രി ആയിരുന്നു. പിപിപി കോ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും.

Signature-ad

17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് (പാക്കിസ്ഥാന്‍) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌തെക്വാമി പാക്കിസ്ഥാന്‍ പാര്‍ട്ടി, പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് ക്വായിദ് എന്നീ പാര്‍ട്ടികളും സര്‍ക്കാരില്‍ ചേരും.

Back to top button
error: