ചിപ്പിയില്ലാതെ എന്ത് പൊങ്കാല! പതിവ് തെറ്റിക്കാതെ ഇത്തവണയും പൊങ്കാലയിടാന്‍ ചിപ്പി എത്തും
ആറ്റുകാല്‍ പൊങ്കാല എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് കയറി വരുന്ന ഒരു പേരാണ് ചിപ്പി. നടി ചിപ്പി പൊങ്കാല ഇടുന്ന ചിത്രം മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമാണ്.
വര്‍ഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം. എന്തായാലും പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും പൊങ്കാലയിടാന്‍ എത്തും.
ഇരുപത് വര്‍ഷത്തോളം മുടങ്ങാതെ തുടരുന്ന പൊങ്കാലയിടല്‍ ഇക്കൊല്ലവും ഉണ്ടാകുമെന്നാണ് ചിപ്പി പറയുന്നത്. അത്രമാത്രം വിശ്വാസമാണ് ആറ്റുകാല്‍ അമ്മയോട്.
എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അനുഗ്രഹമായാണു കാണുന്നത്. എനിക്ക് ലഭിച്ചതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് വിശ്വസിക്കുന്നത്.
ഞാന്‍ ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്താണ്. ആറ്റുകാല്‍ പൊങ്കാലയെന്നാല്‍ അത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. തിരുവനന്തപുരത്തിന്റെ ആകെ ഉത്സവമാണെന്നും ചിപ്പി പറഞ്ഞു.
പയറും കടുംപായസവുമാണ് സ്ഥിരമായി പൊങ്കാലയിടുന്നത്. ക്ഷേത്രത്തിന്റെ അടുത്തിരുന്നു പൊങ്കാലയിടാനാണ് എപ്പോഴും ശ്രമിച്ചിട്ടുളളത്. അതു നടന്നിട്ടുമുണ്ട്. ഇനിയും അങ്ങനെ തന്നെയാണ് ഇഷ്ടം. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി പൊങ്കാലയിട്ടിട്ടില്ല’ ചിപ്പി പറയുന്നു.