കേള്‍ക്കുമ്ബോള്‍ ആദ്യമൊന്നും വിശ്വസിക്കാൻ കഴിയില്ലെങ്കിലും സംഭവം സത്യമാണ്.
എന്താണ് ഇവിടെയുള്ള പുരുഷൻമാരില്‍ നിന്ന് ഗർഭം ധരിക്കാൻ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ലഡാക്കിലെ ഉയർന്ന പർവത നിരകളില്‍ സിന്ധുനദീയുടെ തീരത്ത് നിയന്ത്രണ രേഖയോട് ചേർന്ന് സ്ഥിതിതി ചെയ്യുന്ന ചില ഹിമാലയൻ ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങള്‍ ബ്രോക്സ ഗോത്രത്തിന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.ബ്രോക്സ ഗോത്രത്തില്‍ പെട്ടവർ ആര്യവംശത്തില്‍ പെട്ടവരെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വെളുത്തനിറവും നീലക്കണ്ണുകളും സ്വർണനിറവുമുള്ള മുടിയുമാണ് ടിപ്പിക്കല്‍ ആര്യൻമാരുടെ രൂപം. ഇത്തരം വിഭാഗക്കാരായ ബ്രോക്സ ഗോത്രം ഇപ്പോള്‍ ലഡാക്കില്‍ മാത്രമാണുള്ളത്.
അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യവുമായി ബന്ധമുള്ള ഇവർ ശുദ്ധരക്തമുള്ള ആര്യൻമാർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവരില്‍ നിന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ വേണ്ടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പല സ്ത്രീകളും എത്തുന്നത്. ആര്യരക്തത്തോടും സ്വഭാവത്തോടും രൂപത്തോടും കൂടി കുട്ടികളെ നേടുക എന്നത് മാത്രമാണ് ഈ വരവിന്റെ ലക്ഷ്യം. ഈ പ്രദേശത്തിത് ഇപ്പോലൊരു ബിസിനസ്സായി വളർന്നുകഴിഞ്ഞു.
ആര്യൻമാരുടെ എല്ലാ സ്വഭാവ വിശേഷങ്ങളും രൂപസാദൃശ്യവുമുള്ള ഇവർക്ക് അവരുടേതായ പ്രത്യേക ജീവിത രീതികളുമുണ്ട്. ഈ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് മറ്റു സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കാൻ അനുമതിയില്ല. അഥവാ ഏതെങ്കിലും സ്ത്രീകള്‍ ആര്യൻമാരല്ലാത്തവരെ വിവാഹം ചെയ്താല്‍ ഇവരെ വീണ്ടും ആര്യസമുദായത്തിലേക്ക് ചേർക്കാറില്ല.