മസ്കറ്റ്: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുല്‍ ജലീല്‍ (50) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി.
വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അല്‍ വാദിയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ: സമീറ. മക്കള്‍: അഫീഫ, മുഹമ്മദ് സിയാദ്.