IndiaNEWS

തമിഴ്നാട്ടിലെ പടക്കനിർമാണശാലയിൽ സ്ഫോടനം; അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു മരണം

ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേർ മരിച്ചു. അപകടത്തില്‍ നിരവധിപേർക്ക് പരിക്കേറ്റു.

ഇതില്‍ ആറുപേരുടെ നില ഗുരുതമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Signature-ad

വിരുദുനഗർ ജില്ലയില്‍ വെമ്ബക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവൻപെട്ടിയിലുള്ള സ്വകാര്യ പടക്കനിർമാണശാലയിലാണ് സ്ഥോടനം. ഫയർഫോഴ്സും ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉഗ്രസ്ഫോടനമാണുണ്ടായതെന്നും സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകർന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

Back to top button
error: