പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ യു.ഡി.എഫിനായി നാലാം തവണയും മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ആന്റോ മണ്ഡലം മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മൂന്നു വ്യത്യസ്ത സ്ഥാനാര്‍ഥികളെയാണ് ആന്റോയെ നേരിടാന്‍ സി.പി.എം. ഇറക്കിയത്. ഇത്തവണയും ഇതേ നീക്കമാണ് സി.പി.എം. നടത്തുന്നത്. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അദ്ദേഹം, ഏതാനും മാസങ്ങളായി മണ്ഡലത്തില്‍ സജീവവുമാണ്. ഐസക് അല്ലെങ്കില്‍ റാന്നി മുന്‍ എം.എല്‍.എ. രാജു ഏബ്രഹാം സ്ഥാനാര്‍ഥിയാകും.
ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യുഹമുണ്ടായിരുന്നു. എന്നാല്‍, ഷോണ്‍ ജോര്‍ജാകും സ്ഥാനാര്‍ഥിയാകുകയെന്നാണ് ഒടുവിലെ സൂചനകള്‍. മണ്ഡലത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുള്ള സ്വാധീനമാണ് ബി.ജെ.പിയുടെ ഈ നീക്കത്തിനു പിന്നില്‍.