IndiaNEWS

ആര്‍എസ്‌എസ് മുന്‍ അഖിലേന്ത്യാ നേതാവിന്റെ കോടികളുടെ തട്ടിപ്പ്, ബിജെപി നേതാക്കള്‍ കുരുക്കിലേക്ക്

പാലക്കാട്:  ആക്രിസാധനങ്ങള്‍ പൊളിച്ചുവില്‍ക്കാന്‍ കരാറുണ്ടാക്കി മൂന്നുകോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ബിജെപി നേതാക്കള്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആര്‍എസ്‌എസ് മുന്‍ സഹ സര്‍കാര്യവാഹക് കെ സി കണ്ണനും ഭാര്യ ജീജാബായിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

Signature-ad

ആക്രിക്കച്ചവട തട്ടിപ്പില്‍ പാലക്കാട്ടെ ചില പ്രമുഖ ബിജെപി നേതാക്കള്‍ക്കുകൂടി പങ്കുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. നാലുദിവസത്തെ കസ്റ്റഡിയില്‍ വിട്ട കണ്ണനെയും ഭാര്യയെയും ബംഗളൂരുവിലെത്തിച്ച്‌ തെളിവെടുക്കും. ഇവര്‍ പൊളിച്ചുവില്‍ക്കാന്‍ കരാറുണ്ടാക്കിയ അടച്ചുപൂട്ടിയ കമ്ബനിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുക. കേസില്‍ ബിജെപി നേതാവായ അഭിഭാഷകന്‍ പി മനോജിനെയും ബംഗളൂരു സ്വദേശി സുരേഷിനെയും പ്രതിചേര്‍ത്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് കണ്ണനെയും ജീജാബായിയെയും തൃത്താല ഞാങ്ങാട്ടിരിയിലെ വീട്ടില്‍നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ അടച്ചുപൂട്ടിയ കമ്ബനിയിലെ ആക്രിസാധനങ്ങള്‍ പൊളിച്ചുവില്‍ക്കാന്‍ കരാറുണ്ടാക്കി മൂന്നുകോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്. ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയുടെ പരാതിയിലാണ് അറസ്റ്റ്.

Back to top button
error: