കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ കെ സച്ചിദാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവിതകളിലൂടെ വര്‍ഗീയത ഇളക്കിവിടാനാണ് കൈതപ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘ഇപ്പോള്‍ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുള്ള ആ സംഭവമുണ്ടല്ലോ, അതിന് പരിഹാരം ഞാന്‍ പറയാം. അഞ്ചെട്ട് കൊല്ലം മുമ്പ് സച്ചിദാനന്റെ ഒരു കവിത ഞാന്‍ കണ്ടു. നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന കാലുകള്‍, അത് നീല നിറമായതുകൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു… എന്റെ ജീവിതത്തില്‍ ഇത്രയും വൃത്തികെട്ട കവിത ഞാന്‍ വായിച്ചിട്ടില്ല. ആള്‍ക്കാരെ എങ്ങനെയും ഇളക്കിയിട്ട് കൈയും കാലും വെട്ടിക്കാനുള്ള പരിപാടി. ഞാന്‍ പറയുന്നത്, കേരള ഗാനത്തിന് ഈ കവിത കൊടുത്താല്‍ മതി.
അത് കൊടുത്തിട്ട് പരിഹരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇയാളെന്തിന് വേറെ ആരുടെയെങ്കിലും കവിതയെടുക്കുന്നു. അയാളുടെ കവിത എടുത്താല്‍ മതിയല്ലോ. തമ്പിച്ചേട്ടന് പാട്ട് എഴുതാമെന്നൊന്നും പറഞ്ഞിട്ടില്ല. കാശ് കിട്ടിയാല്‍ പാട്ടെഴുതിക്കൊടുക്കുന്ന ആളാണ്. അദ്ദേഹത്തെ വിളിച്ചിട്ട് ഇങ്ങനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. ഈ കവിത കൊടുത്ത് ഇത് പരിഹരിക്കണമെന്നാണ് എന്റെ പക്ഷം. സജി ചെറിയാനായിട്ടൊന്നും എനിക്ക് ഒരു വിരോധവുമില്ല. പേഴ്സണലി എനിക്കയാളെ ഇഷ്ടമാണ്. സച്ചിദാനന്ദനെ അദ്ധ്യക്ഷനാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. അയാളെയൊക്കെ അങ്ങട് നുള്ളിപ്പറിച്ച് കളയണം എന്നാണ് എന്റെ അഭിപ്രായം. കളഞ്ഞാല്‍ നേരെയാകും. എന്റെ പ്രസിഡന്റൊന്നുമല്ല അയാള്‍, ഞാനും സാഹിത്യകാരനാണ്.’- കൈതപ്രം പറഞ്ഞു.
സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പി നേരത്തെ ആരോപിച്ചിരുന്നു. അക്കാദമി അദ്ധ്യക്ഷന്‍ കെ സച്ചിദാനന്ദനും സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാന്‍ ആവശ്യപ്പെട്ടത്. പിന്നീട് എഴുതിക്കൊടുത്ത ഗാനം മാറ്റിയെഴുതാന്‍ ഇരുവരും ആവശ്യപ്പെട്ടു,? തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളില്‍ നിന്ന് കേരള ഗാനം ക്ഷണിച്ചു കൊണ്ടുള്ള പരസ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.