IndiaNEWS

തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദള്‍ ആക്രമണം

ഹൈദരാബാദ്: തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദള്‍ ആക്രമണം.രംഗറെഡ്ഡി ജില്ലയിലെ ദളിത് ക്രിസ്ത്യൻ പള്ളിയിലായിരുന്നു ബജ്‍രംഗദള്‍ ആക്രമണം.
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയില്‍ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്.ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകള്‍ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‍രംഗദള്‍ പ്രവർത്തകർ അടിച്ചുതകർത്തു.

അതേസമയം അക്രമി സംഘത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കോണ്‍ഗ്രസിന്‍റെ മുൻ മണ്ഡല്‍ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

Back to top button
error: