KeralaNEWS

വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ വീട്ടിൽ കൊണ്ടുപോയി കറിവച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ

കൊല്ലം: വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ വീട്ടിൽ കൊണ്ടുപോയി കറിവച്ച ആയുർവേദ ഡോക്ടറെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
 കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി ബാജിയെയാണ്  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
 കൊട്ടാരക്കരയിലേക്ക് പോകവേ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ ചാടിയ മുള്ളൻപന്നിയെ ഡോക്ടർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് പരുക്കേറ്റ മുളളന്‍പന്നിയെ ഡോക്ടർ  വാഹനത്തിൽ കയറ്റി വീട്ടിൽ എത്തിക്കുകയായിരുന്നു. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്.
അമ്പലക്കരയിലെ ഇയാളുടെ വീട്ടിലെത്തി അഞ്ചൽ  റേഞ്ച് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.അടുക്കളയിലെ ചീനച്ചട്ടിയിൽ മുള്ളൻപന്നിയിറച്ചിയും  വീട്ടുപരിസരത്തു നിന്ന് മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

Back to top button
error: