KeralaNEWS

ലോറിയില്‍ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ലോറിയില്‍ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശി സാഹിദുള്‍ ഹഖ് (34) ആണ് മരിച്ചത്.

വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് അപകടം നടന്നത്.പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയില്‍ കയറ്റിയിറക്കുന്നതിനിടെ പാറ കഷ്ണം തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Signature-ad

  ഉടൻ തന്നെ ഇയാളെ വെഞ്ഞാറമുട് ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: