KeralaNEWS

വകുപ്പ് മന്ത്രി മാറി; വീണ്ടും തലപൊക്കി ശരണ്യ ബസ്; പരാതിയുമായി കെഎസ്ആർടിസി 

കോട്ടയം: വകുപ്പ് മന്ത്രി മാറിയതോടെ വീണ്ടും തലപൊക്കി ശരണ്യ ബസ്.ഇന്നലെ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനുള്ളില്‍ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ശരണ്യയിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
‘നാളെയും വരും നീയൊക്കെ എന്താന്നു വെച്ചാല്‍ ചെയ്തോ’ എന്നായിരുന്നു ഭീഷണി.ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
വിഷയത്തിൽ കെ.എസ്.ആർ.ടി.സി അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ പൊലീസിനും മോട്ടോർ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനുള്ളില്‍ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള സ്വകാര്യ ബസ് സർവീസാണ് ശരണ്യ മോട്ടോഴ്സ്.ഏകദേശം 50-ഓളം ബസുകൾ ഇവർക്കുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാറിന്റെതാണ് ബസെന്നും ഗണേഷിന്റെ ബിനാമിയായ ശരണ്യ മനോജ് എന്ന ആളാണ് സർവീസ് നടത്തുന്നതെന്നും നേരത്തെ തന്നെ ആരോപണമുയർന്നിട്ടുള്ളതാണ്.മുൻപ് വകുപ്പ് മന്ത്രിയായിരിക്കെ കെഎസ്ആർടിസിക്കായി ബസ് വാങ്ങുമ്പോൾ ഫ്രീയായി ലഭിച്ചിട്ടുള്ള ചേസുകൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ‌ ബസുകളെന്നും ആരോപണം ഉയർന്നിരുന്നു.നല്ല കളക്ഷനുള്ള കെഎസ്ആർടിസി ബസുകൾക്ക് തൊട്ടുമുൻപായാണ് ഇവ സർവീസുകൾ നടത്തിയിരുന്നതും.അന്ന് കെഎസ്ആർടിസിയുടെ വരുമാന നഷ്ടത്തിന് പ്രധാന കാരണം ശരണ്യ ബസുകൾ ആയിരുന്നു.
ഭരണം മാറിയതോടെ കെഎസ്ആർടിസി ‘ടേക്ക് ഓവർ’ സർവീസുകളിലൂടെയാണ് ഇത്തരം ബസുകളെ ഒതുക്കിയത്.ഇതോടെ ബഹുഭൂരിപക്ഷം റൂട്ടുകളിൽ നിന്നും ശരണ്യ പിന്മാറിയിരുന്നു. ഇപ്പോൾ വീണ്ടും ഗണേഷ് കുമാർ മന്ത്രിയായതോടെ ശരണ്യ വീണ്ടും കളം പിടിക്കുകയാണെന്നാണ് ചങ്ങനാശേരി സംഭവം നൽകുന്ന സൂചന.

Back to top button
error: