IndiaNEWS

ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി  ബംഗളൂരു; ചൈനയില്‍ നിന്നും കോച്ചുകളെത്തി

ബംഗളൂരു: ഡ്രൈവറില്ലാത്ത മെട്രോ ഉടൻ ബംഗളൂരുവില്‍ ഓടിത്തുടങ്ങും. ഇതിന്റെ ഭാഗമായി ചൈനയിലെ ഷാങ്ഹായില്‍ നിന്ന്  കയറ്റി അയച്ച ട്രെയിൻ കോച്ചുകള്‍ ബുധനാഴ്ച ഇവിടെ എത്തിച്ചേർന്നു.

ആറ് കോച്ചുകളുള്ള ഡ്രൈവറില്ലാ ട്രെയിൻ സെറ്റ് ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലാണെത്തിയത്.

ബംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡുമായുള്ള (ബിഎംആർസിഎല്‍) കരാറനുസരിച്ച്. ആറ് കാറുകള്‍ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ നിർമ്മിക്കുന്നത് ചൈന ആസ്ഥാനമായുള്ള സിആർആർസി നാൻജിംഗ് പുജെൻ കോ ലിമിറ്റഡാണ്. ബാക്കി കോച്ചുകള്‍ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവരുടെ ആഭ്യന്തര പങ്കാളികളായ ടിറ്റാഗർ റെയില്‍ സിസ്റ്റംസ് ലിമിറ്റഡിനൊപ്പം ഇവിടെ തന്നെ നിർമ്മിക്കും.

Signature-ad

 

ബിഎംആർസിഎല്ലിന് 216 കോച്ചുകള്‍ വിതരണം ചെയ്യുന്നതിനായി 2019ലാണ് ചൈനീസ് സ്ഥാപനം 1,578 കോടി രൂപയുടെ കരാർ ഒപ്പുവെച്ചത്. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്‍ട്രോള്‍ (സിബിടിസി) സിഗ്നലിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.

ചൈനീസ് എഞ്ചിനീയർമാരുടെ മേല്‍നോട്ടത്തില്‍,  ഫെബ്രുവരി അവസാനമോ മാർച്ച്‌ ആദ്യമോ ട്രെയിനുകള്‍ യെല്ലോ ലൈനില്‍ മെയിൻലൈൻ ടെസ്റ്റിംഗിനായി സജ്ജീകരിക്കും. പരിശോധനാ ഫലങ്ങള്‍ പിന്നീട് റെയില്‍വേ സുരക്ഷാ ചീഫ് കമ്മീഷണർക്ക് അവലോകനത്തിനായി സമർപ്പിക്കും.പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിന് കുറഞ്ഞത് നാലോ അഞ്ചോ മാസമെങ്കിലും എടുക്കുമെന്നാണ് വിവരം.

Back to top button
error: