KeralaNEWS

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ പരിശോധന പൂര്‍ത്തിയായി; ഉടൻ സർവീസ്

കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. മിനിഞ്ഞാന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്.

സ്റ്റേഷനില്‍ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റെയില്‍വെ സുരക്ഷാ കമ്മീഷണർ അനന്ദ്. എം.ചൌധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടേത്.

Signature-ad

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റർ മേഖലയിലാണ്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുക.

Back to top button
error: