IndiaNEWS

രാമന്‍ പുരാണജീവി, മഹാഭാരതവും രാമായണവും സാങ്കല്‍പികം; ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: മഹാഭാരതം, രാമായണം എന്നിവയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കര്‍ണാടക മംഗളൂരുവിലെ തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയെ ആണ് പുറത്താക്കിയത്. വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധ്യാപികക്ക് എതിരായ നടപടി.

പച്ചക്കറികള്‍ ഇവിടെയാണോ സൂക്ഷിക്കുന്നത്..? എങ്കില്‍ കുടുംബം മുടിഞ്ഞ് പോകുംപച്ചക്കറികള്‍ ഇവിടെയാണോ സൂക്ഷിക്കുന്നത്..? എങ്കില്‍ കുടുംബം മുടിഞ്ഞ് പോകും

Signature-ad

അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ബി ജെ പി എം എല്‍ എ വേദ്യാസ് കാമത്തും അനുയായികളും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അധ്യാപിക മോശം ഭാഷയില്‍ സംസാരിച്ചതായി ഇവര്‍ പറഞ്ഞു.

2002 ലെ ഗോധ്ര കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും അധ്യാപിക മോദിക്കെതിരെ പരാമര്‍ശിച്ചതായി സംഘം ആരോപിച്ചു. കുട്ടികളുടെ മനസില്‍ വെറുപ്പിന്റെ വികാരങ്ങള്‍ ഉണ്ടാക്കാനാണ് അധ്യാപിക ശ്രമിച്ചത് എന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബിജെപി എംഎല്‍എയുടെ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം. ”അത്തരത്തിലുള്ള ടീച്ചറെ നിങ്ങള്‍ പിന്തുണയ്ക്കുകയാണോ? എന്തിനാണ് നിങ്ങള്‍ ആ അധ്യാപികയെ നിലനിര്‍ത്തുന്നത്? നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. നിങ്ങളുടെ സിസ്റ്റര്‍മാര്‍ ഞങ്ങളുടെ ഹിന്ദു കുട്ടികളോട് ബിന്ദികള്‍ ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു,” വേദ്യാസ് കാമത്ത് ആരോപിച്ചു.

പൂക്കളോ പാലോ രാമന് നേദിക്കുന്നത് പാഴ്വേലയാണ് എന്ന് അവര്‍ പറഞ്ഞു. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാല്‍ നിങ്ങള്‍ മിണ്ടാതിരിക്കുമോ എന്നും ബി ജെ പി എം എല്‍ എ ചോദിച്ചു. ശ്രീരാമന്‍ ഒരു ‘പുരാണ ജീവി’യാണെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെ അധ്യാപിക പഠിപ്പിച്ചുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതേസമയം സംഘത്തിന്റെ പരാതി അന്വേഷിക്കും എന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപിഐ) അറിയിച്ചു.

സെന്റ് ജെറോസ സ്‌കൂളിന് 60 വര്‍ഷത്തെ ചരിത്രമുണ്ട് എന്നും ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും സ്‌കൂള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങളില്‍ താല്‍ക്കാലിക അവിശ്വാസം സൃഷ്ടിച്ചു. നിങ്ങളുടെ സഹകരണത്തോടെ ഈ വിശ്വാസം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കും. വിദ്യാര്‍ത്ഥികളുടെ നല്ല ഭാവിക്കായി ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നും സ്‌കൂള്‍ പറഞ്ഞു.

 

Back to top button
error: