KeralaNEWS

ബി.ജെ.പിയുടെ പുതിയ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ബി.ജെ.പിയുടെ പുതിയ സംസ്ഥാന കാര്യാലയം കെ.ജി.മാരാർ ഭവനം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.

കേരളീയ വാസ്തു വിദ്യ അടിസ്ഥാനമാക്കി അത്യാധുനിക സംവിധാനങ്ങളോടെ 55 സെന്‍റില്‍  60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏഴുനിലകളായാണ് ഓഫിസ്.

Signature-ad

ഹൈന്ദവാചാര പ്രകാരം പ്രത്യേക പൂജാവിധികളോടെയായിരുന്നു പാലുകാച്ചല്‍. ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജകൾ.

 

ഔദ്യോഗിക ഉദ്ഘാടനം പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിക്കും.

Back to top button
error: