കൊച്ചി:കേരളത്തിന്‍റെ ഭക്ഷ്യോല്‍പന്ന കയറ്റുമതി വർധിക്കുന്നതായി റിപ്പോർട്ട്.കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ അഗ്രികള്‍ചറല്‍ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (അപേഡ) ആണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
കൊച്ചി തുറമുഖവും കൊച്ചി, കരിപ്പൂർ, വിമാനത്താവളങ്ങളും വഴിയാണ് കേരളത്തില്‍നിന്ന് പ്രധാനമായും ഭക്ഷ്യോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. 2021-22 സാമ്ബത്തിക വർഷം ഈ നാല് കേന്ദ്രങ്ങള്‍ വഴി 3,555.32 കോടിയുടെ 2,76,876.83 മെട്രിക് ടണ്‍ കയറ്റുമതിയാണ് നടന്നത്. 2022-23ല്‍ ഇത് 3,77,596.58 മെട്രിക് ടണായി ഉയർന്നു. 3860.30 കോടിയായിരുന്നു വരുമാനം.
എന്നാല്‍, നടപ്പ് സാമ്ബത്തികവർഷം ഏപ്രില്‍ മുതല്‍ നവംബർ വരെയുള്ള ആദ്യത്തെ എട്ട് മാസത്തില്‍ തന്നെ കയറ്റുമതി 3,56,494.64 മെട്രിക് ടണിലെത്തി. 2,874.07 കോടിയുടെ കയറ്റുമതിയാണ് ഈ കാലയളവില്‍ നടന്നത്. ശേഷിക്കുന്ന നാലു മാസത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ കയറ്റുമതിയില്‍ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.