ക്വലാലംപുർ: 16 ശരീഅത്ത് നിയമങ്ങള്‍ മലേഷ്യൻ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനവിരുദ്ധമെന്നും ഇത്തരം നിയമനിർമാണത്തിന് ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ റദ്ദാക്കിയത്.
സ്വവർഗരതി മുതല്‍ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങള്‍, തെറ്റായ വിവരങ്ങള്‍ കൈവശംവെക്കല്‍, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട 18 നിയമങ്ങളാണ് റദ്ദാക്കിയത്.
ഇസ്ലാം സെമലേഷ്യ പാർട്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്.ഇതിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുല്‍ റഷീദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രണ്ടെണ്ണമൊഴികെ എല്ലാം റദ്ദാക്കുകയായിരുന്നു.