ഫെബ്രുവരി 16-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മണി മുതലാണ് ക്യാമ്ബ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍സ് എമിഗ്രൻസ് അഥവാ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാമ്ബ് സംഘടിപ്പിക്കുന്നത്.
രണ്ട് വർഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത്, നാട്ടില്‍ സ്ഥിര സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികള്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനും അപേക്ഷ സമർപ്പിക്കാനാകും. താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 16-ന് നടക്കുന്ന വായ്പ നിർണയ ക്യാമ്ബില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിക്കുക. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേർന്ന് രൂപീകരിച്ച കമ്ബനികള്‍, സൊസൈറ്റികള്‍ എന്നിവർക്കും അപേക്ഷിക്കാൻ കഴിയും.