തിരുവനന്തപുരം: ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ.
കേന്ദ്രത്തിന്റെ നടപടിക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണുള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് ഇറക്കിയില്ല. രാജ്യത്ത് എത്തിച്ചത് തൃശൂരില്‍ മാത്രമെന്നും ജി ആർ അനില്‍ അറിയിച്ചു.
കേന്ദ്രത്തിന്റെ ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണം നടത്തുന്നില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളെ ലംഖിക്കുന്നതാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്ബോള്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിതെന്ന് ഭക്ഷ്യമന്ത്രി വിമർശിച്ചു.