KeralaNEWS

മുണ്ടക്കയം ടൗണില്‍ മണിമലയാറിനു കുറുകെ പുതിയ പാലം 

മുണ്ടക്കയം:  മുണ്ടക്കയം കോസ്‌വേയ്ക്ക് സമാന്തരമായി മണിമലയാറിനു കുറുകെ പുതിയ പാലം നിർമ്മിക്കാൻ ഉത്തരവായി.
പ്രളയത്തിനു ശേഷം മുണ്ടക്കയം കോസ്​വേ പാലത്തി​ന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു.
സംരക്ഷണഭിത്തിയുടെ ചുവട് ഭാഗത്തോട് ചേർന്ന കോൺക്രീറ്റ് പാളികളിലെ കല്ലുകൾ അടർന്നുമാറിയ നിലയിലാണുള്ളത്.
ടൗണിൽനിന്ന്​ ഇറക്കം ഇറങ്ങിവരുന്ന റോഡിന്‍റെ സംരക്ഷണത്തിനായി നിർമിച്ച കെട്ടിന്‍റെ അടിഭാഗം ഇളകിമാറുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.നിലവിൽ പാലത്തിന് ബലക്ഷയം ഇല്ലെങ്കിലും അപ്രോച്ച് റോഡിന്‍റെ ഭാഗംകൂടി ഇടിയുന്നതിന് സാധ്യതയേറെയാണ്. കാലവർഷം ആരംഭിക്കും മുമ്പേ ഇടിഞ്ഞ ഭാഗത്തിന്‍റെ പുനർനിർമാണം നടത്തിയില്ലെങ്കിൽ കൂടുതൽ ഭാഗം ഇടിയുന്നതിന് വഴിവെക്കും.
ഇതിന് പരിഹാരം എന്നവണ്ണമാണ്   പുതിയ പാലം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: