കൊച്ചി: മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ പോയ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ വിചാരണക്കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം ബോധിപ്പിച്ചത്.
അതേസമയം, പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. തൃശൂരിലെ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കും.