Lead NewsNEWS

സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സ് വഴി മാതാവിനെ കാണാം: അനുമതി നല്‍കി സുപ്രീംകോടതി

ലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സ് വഴി രോഗിണിയായ മാതാവിനെ കാണാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സിദ്ദിഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്ത ആഴ്ച അന്തിമ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

കപില്‍ സിബലാണ് സിദ്ദിഖ് കാപ്പനുവേണ്ടി ഹാജരായത്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറിയിച്ചു.

Signature-ad

ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്ടോബറില്‍ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: