KeralaNEWS

അരിവില പിടിച്ചു നിർത്താൻ സർക്കാർ; തെലുങ്കാനയിൽ നിന്നും കുറഞ്ഞ നിരക്കില്‍ അരിയും മുളകും കേരളത്തിലെത്തും

തിരുവനന്തപുരം:തെലുങ്കാനയിൽ നിന്നും കുറഞ്ഞ നിരക്കില്‍ അരിയും മുളകും കേരളത്തിലെത്തിക്കാൻ സർക്കാർ.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഇത് സംബന്ധിച്ച് തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി.

സപ്ലൈകോ ഉദ്യോഗസ്ഥരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അരിയുടേയും മുളകിന്‍റെയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി അനില്‍ അറിയിച്ചു.

Signature-ad

ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: