തൃശ്ശൂര്‍: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന് ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീകാന്ത്.
ജനുവരി 27-ന് വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം. പരിയാരം സെയ്ന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുന്‍വശത്തുവെച്ച് പടക്കം പൊട്ടിച്ചപ്പോഴായിരുന്നു അപകടം. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ശ്രീകാന്ത് ബൈക്കിലിരിക്കുന്നുണ്ടായിരുന്നു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകാനിക്കെ ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു. സുഹൃത്ത് കടയില്‍ കയറിയ സമയത്തായിരുന്നു അപകടം. വെല്‍ഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരന്: ശ്രീക്കുട്ടന്.