LIFEMovie

‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേരിന് പിന്നില്‍; വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശേരി

മോഹന്‍ലാല്‍ നായകനായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ സമ്മിശ്ര പ്രതികരണം ആണ് നേടിയത് എങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്..

Signature-ad

ഇതിനിടയില്‍ ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ എങ്ങനെ ലഭിച്ചുവെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ഇതേക്കുറിച്ച് പറയുന്നത്.

ചോദ്യ കര്‍ത്താവിന്റെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ലിജോ ഇക്കാര്യം പറഞ്ഞത്.

മലൈക്കള്ളന്‍, വഞ്ചിക്കോട്ടൈ വാലിബന്‍ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ സൃഷ്ടിച്ചത്. പേര് അങ്ങനെ ഉണ്ടായതാണോ എന്ന ചോദ്യത്തിന് ലിജോയുടെ പ്രതികരണം ഇങ്ങനെ-

”തീര്‍ച്ഛയായും. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേര്‍ത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിം?ഗ് നിങ്ങള്‍ക്ക് ലഭിക്കും”, ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

അതേസമയം എം കരുണാനിധിയുടെ തിരക്കഥയില്‍ എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് മലൈക്കള്ളന്‍. ജെമിനി ഗണേശന്‍ നായകനായി 1958 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു വഞ്ചിക്കോട്ടൈ വാലിബന്‍.

 

Back to top button
error: