മുംബൈ: കരിയറിലെ ആദ്യത്തെ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന് പ്രിയദര്ശന്. ഹിന്ദിയിലാണ് ചിത്രം.
2021 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹംഗാമ 2 ന് ശേഷം പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ഹിന്ദി ചിത്രവുമാവും ഇത്.അക്ഷയ് കുമാര്‍ ആണ് നായകന്.
ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്- നടന് കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല.
ഇരുവരുടെയും ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ഭൂല്‍ ഭുലയ്യയുടെ തുടര്‍ച്ചയോ സ്പിന്‍ ഓഫോ അല്ല പുതിയ ചിത്രമെന്നും ഒറിജിനല്‍ ആശയമാണെന്നും പ്രിയദര്ശന് പറഞ്ഞു.