FeatureLIFE

വാഴ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉദ്പാദനക്ഷമതയുള്ള ഫലവര്‍ഗം; പപ്പായ കൃഷിയിൽ ലക്ഷങ്ങൾ സമ്പാദിക്കാം

കേരളമൊഴികെ വ്യാവസായിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തു വരുന്ന ഫലവൃക്ഷങ്ങളില്‍ ഒന്നാണ് പപ്പായ.വര്‍ഷം മുഴുവനും കായ്കൾ  സമൃദ്ധമായി ലഭിക്കും എന്നു മാത്രമല്ല വാഴ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉദ്പാദനക്ഷമതയുള്ള ഫലവര്‍ഗം കൂടിയാണിത്. കേരളത്തിലെ കാലാവസ്ഥയ്ക്കും എറ്റവും അനുയോജ്യം.
കപ്പളങ്ങ, കര്‍മൂസ, ഓമക്കായ്‌ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പപ്പായ.
 കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍ ഹൃദ്രോഗികൾക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ.
പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ വസ്തു പ്രോട്ടീന്‍ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ കറയിലുള്ള ഈ രാസാഗ്നിക്ക് അൾസർ പോലെയുള്ള രോഗങ്ങളെ ശമിപ്പിക്കാനും സാധിക്കും. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക് പഴുത്ത പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും.
നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം.

പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ ‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു.  ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

 

 

പൊതുവേ കൂടുതല്‍ ചൂടും തണുപ്പും ഇല്ലാത്ത നല്ല നീര്‍വാര്‍ച്ചയുള്ള ഫലഫൂയിഷ്ടമായ പ്രദേശങ്ങളില്‍ പപ്പായ നന്നായി വളരും..കാർഷിക നവീകരണം വർദ്ധിച്ചുവരുന്ന അവസ്ഥയില്‍ മറ്റു ഏതു വിളകളെക്കാളും കൂടുതല്‍ ലാഭം തരുന്ന കൃഷിയാണ് ഇത്.തായ്‌വാന്‍ റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപെടുന്നത്.

 

 

ഫലങ്ങള്‍ പറിച്ചുകഴിഞ്ഞു രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളത് കൊണ്ടും,നട്ടു കഴിഞ്ഞു 8 മാസത്തിനുള്ളില്‍ ഫലം പാകുമാകും എന്നുള്ളത് കൊണ്ടും ഒരു ചെടിയില്‍ നിന്ന് ഏകദേശം 50 കിലോയോളം ഫലം കിട്ടുമെന്നുള്ളതുമാണ് ഈ ഫലത്തെ ഇനത്തെ ഏറ്റവും വലിയ ആകര്‍ഷകമാക്കുന്നത്.

 

 

ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം.ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ തടങ്ങൾ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ അരികള്‍ പാകാവുന്നതാണ്.മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയ്യാറാക്കിയ തടത്തിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക.തൈകള്‍ആവശ്യാനുസരണം നനച്ചു കൊടുക്കണം.
രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്.മെയ്‌ ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ പാറ മാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക. വൈകുന്നേരങ്ങളില്‍ തൈകള്‍ നടുന്നതാണ് നല്ലത്.
മഴക്കാലങ്ങള്‍ക്ക് മുന്‍പായി ജൈവവളക്കൂട്ടോ,കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി.കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും.
ചെടികളുടെ മൂട്ടില്‍ വെള്ളം കേട്ടികിടക്കാതെ നോക്കേണ്ടതും കളകള്‍ മറ്റെണ്ടതും അത്യാവശ്യമാണ്.

Back to top button
error: