വയനാട്: നടന്നുപോയ ആനയെ പ്രകോപിപ്പിച്ച യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്.കാട്ടാന യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ദൃശ്യങ്ങളില്‍ രണ്ട് യാത്രക്കാരെ ആന തുരത്തി ഓടിക്കുന്നത് കാണാം. വാഹനം നിര്‍ത്തി യാത്രക്കാര്‍ ആനയെ പ്രകോപിപ്പിച്ചതായാണ് സൂചന. ആനയുടെ ശ്രദ്ധ സമീപത്ത് കൂടി വന്ന മറ്റൊരു വാഹനത്തിലേക്ക് മാറിയതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്.