ഗുരുവായൂർ-പെരിന്തല്‍മണ്ണ- നിലമ്ബൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി വായിക്കാം.
ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 07.00 മണിക്ക് ആരംഭിക്കുന്ന സ്വിഫ്റ്റ് ഡീലക്സ് നോണ്‍ എസി എയർ ബസ് സർവീസ് പിറ്റേന്ന് രാവിലെ 5.20 ന് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ എത്തിച്ചേരും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ ദൈർഘ്യം. സാധാരണ ദിവസങ്ങളില്‍ 658 രൂപയാണ് നിരക്ക്.
ഗുരുവായൂർ – 07.00PM
പെരിന്തല്‍മണ്ണ – 09:00 PM
നിലമ്ബൂർ – 09:55 PM
ഗുണ്ടല്‍പേട്ട് -12.15 AM
മൈസ്സൂർ -04:35 PM
ബാംഗ്ലൂർ -05:20 AM എന്നിങ്ങനെയാണ് സമയക്രമം.
ബാംഗ്ലൂരില്‍ നിന്നും തിരികെ ഗുരുവായൂരിലേക്ക് സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ബസ് പുറപ്പെടും. 11 മണിക്കൂർ 4 മിനിറ്റ് യാത്രയ്ക്കൊടുവില്‍ രാത്രി 1.05ന് ഗുരുവായൂരില്‍ എത്തിച്ചേരും. 688 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബാംഗ്ലൂർ -02:00 PM
മൈസ്സൂർ -01:40 PM
നിലമ്ബൂർ -09:00 PM
പെരിന്തല്‍മണ്ണ -10:20 PM
ഗുരുവായൂർ -01.05 PM എന്നിങ്ങനെയാണ് സമയക്രമം.
www.onlineksrtcswift.com എന്ന ഓണ്‍ലൈൻ വെബ്സൈറ്റുവഴിയും. ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്.
കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഫോണ്‍നമ്ബർ- 0487 2556450, ഈമെയില്‍ – [email protected]