റിയാദ്: അഞ്ചു വർഷത്തേക്ക് എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്ന വീസ വരുന്നു. നിക്ഷേപകർക്കായാണ് ഇത്തരം വീസ പുറപ്പെടുവിക്കാൻ അറബ് ചേംബേഴ്‌സ് യൂണിയൻ ഒരുങ്ങുന്നത്.
ഏകീകൃത വീസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
പുതിയ വീസ നിലവില്‍ വന്നാല്‍ ബിസിനസുകാർക്ക് ഓരോ തവണയും രാജ്യത്തേക്ക് പ്രവേശിക്കുമ്ബോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഒഴിവായി കിട്ടും.