IndiaNEWS

ലോകത്തിലെ ഏറ്റവും വലിയ ഖുറാനും മെഗാ അക്വേറിയവും; അയോധ്യയിലെ മസ്ജിദ് നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കും

ലക്നൗ: ക്ഷേത്രനഗരമായ അയോധ്യയില്‍ ലോകത്തെ ഏറ്റവും വലിയ മുസ്ലിം പള്ളി വരുന്നു.പള്ളിയുടെ നിർമാണം ഏപ്രില്‍ മാസം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

മുഹമ്മദ് ബിൻ അബ്ദുള്ള മോസ്ക് (Mohammed Bin Abdullah mosque) എന്നായിരിക്കും പള്ളിയുടെ പേര്. പ്രവാചകൻ മുഹമ്മദ് നബിയുടെ പേരില്‍ നിന്നുമാണ് പള്ളിക്ക് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രില്‍ മുതല്‍ മസ്ജിദിൻ്റെ നിർമാണം ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്‌മെൻ്റ് കമ്മിറ്റി അറിയിച്ചു.

അയോധ്യയിലെ ധനിപൂർ ഗ്രാമത്തില്‍ ബാബറി മസ്ജിദിന് പകരമായി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളിയുടെ നിർമാണം.

Signature-ad

ലോകത്ത് ഒരിടത്തും കാണാത്ത നിരവധി സവിശേഷതകള്‍ ഉള്ളതാണ് പള്ളി.വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി ഘടകങ്ങള്‍ പള്ളിയിൽ ഉണ്ടാകും. 36 അടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ ഖുറാൻ, അക്വേറിയം ,അണ്ടർവാട്ടർ മൃഗശാല ഉൾപ്പെടെ ഇവിടെ സജ്ജീകരിക്കും. ദുബായില്‍ ഇപ്പോഴുള്ള പ്രശസ്തമായ അക്വേറിയത്തേക്കാള്‍ വലുതായിരിക്കും ഇവിടുത്തെ അക്വേറിയം. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയും വെ‍ജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം തയ്യാറാക്കുന്ന വലിയൊരു കമ്യൂണിറ്റി കിച്ചണും ഇവിടെ ഉണ്ടായിരിക്കും. ‌മികച്ച കാൻസർ ചികിത്സ വാഗ്ദാനം ചെയ്യുന്ന, 500 കിടക്കകളുള്ള ആശുപത്രി പള്ളിക്കു സമീപം നിർമിക്കാനും പദ്ധതിയുണ്ട്.

അബുദാബിയിലെ ഗ്രാൻഡ് മസ്ജിദിൽ  ഉള്ളതിനേക്കാള്‍ വലിയ അഞ്ച് മിനാരങ്ങളും പള്ളിയുടെ പ്രത്യേകതയാണ്.

Back to top button
error: