മാൾഡ ടൗൺ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്.കല്ലേറിൽ കാറിന്റെ ചില്ലുകള്‍ തകർന്നു.
ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്ബോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിലെ ചില്ലുകളാണ് തകർന്നത്.
സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്നും പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.ഒരു കല്ലേറിൽ തകരുന്നതല്ല ഇന്ത്യയിലെ കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.