KeralaNEWS

മൂന്നാർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വരയാടുകളുടെ പ്രജനന കാലം; നാളെ മുതൽ 2 മാസം  ഇരവികുളം നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്

   വരയാടുകളുടെ പ്രജനന കാലമായതിനാൽ ഫെബ്രുവരി 1 മുതൽ 2 മാസത്തേക്ക് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇരവികുളം നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്. മാർച്ച് 31 വരെ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവധിക്കില്ല.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സമൃദ്ധിയുടെ അടയാളമായാണ് വരയാട് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന് വ്യക്തമായ കാരണവുമുണ്ട്. ലോകത്ത് അങ്ങനെയൊരു ജീവിവര്‍ഗം പശ്ചിമഘട്ടത്തിലെ പര്‍വതനിരകളില്‍ മാത്രമാണുള്ളത്.

Signature-ad

വരയാടുകളെ തേടി യാത്രപോകാം

വരയാടുകളെന്നു കേട്ടാല്‍ ആരുടെയും മനസ്സില്‍ ആദ്യം തെളിയുക മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനമാണ്. അവിടെ പോയിട്ടുള്ളവര്‍ വരയാടുകളോടൊപ്പം ഒരു സെല്‍ഫിയെങ്കിലും എടുക്കാതെ മടങ്ങാറില്ല. മനുഷ്യരുടെ മണമടിക്കുമ്പോള്‍ ഓടിമറയുന്ന വരയാടുകളെ അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് അപരിചിതവുമായിരിക്കും. മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തെ മാത്രം പ്രത്യേകതയാണ്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ നിത്യസാന്നിധ്യമുണ്ടായതാണ് വന്യത ചോര്‍ത്തിയത്. എന്നാല്‍, വന്യപ്രകൃതിയില്‍തന്നെ വരയാടുകളെ കാണാന്‍ ‘വരയാടുമൊട്ട’ പോലുള്ള മറ്റ് ആവാസകേന്ദ്രങ്ങളിലേക്ക് മലകയറണം.

വരക്കെട്ടുകൾ അഥവാ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് കാണപ്പെടുന്ന ‘വരൈ ആടു’കളാണ് വരയാടുകൾ. ദേഹത്ത് വരകളില്ലാത്ത ഇവയ്ക്കെങ്ങനെ വരയാടെന്ന് പേര് വന്നു എന്ന് കുട്ടികൾ സംശയിക്കാറുണ്ട്. ഇവ കൂടുതൽ എണ്ണമുള്ളത് ഇരവികുളത്താണ്. വാൽപ്പാറ, പൊന്മുടി മുതലായ മറ്റ് പലയിടത്തും ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. അളകൊണ്ടു തന്നെ അതിജീവനക്ഷമത കുറഞ്ഞ കുഞ്ഞുങ്ങളുണ്ടായി ക്രമേണ അത്തരം പോപ്പുലേഷനുകൾ ഇല്ലാതായേക്കാം. എന്നാൽ ഇരവികുളത്തെ പോപ്പുലേഷൻ പ്രതീക്ഷ നൽകുന്നുണ്ട്. പുള്ളിപ്പുലികളാണ് ഇവയുടെ പ്രധാന വെല്ലുവിളി.

Back to top button
error: