FoodLIFE

കടയിൽ നിന്ന് വാങ്ങാതെ വളരെയെളുപ്പത്തില്‍ കപ്പലണ്ടി മിഠായി വീട്ടിലുണ്ടാക്കാം

പ്പലണ്ടി മിഠായിയുടെ കാര്യം ഓർക്കുമ്ബോള്‍ തന്നെ വായില്‍ കപ്പലോടും.എന്നാൽ കേട്ടോളു, കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തില്‍ തന്നെ നല്ല പെര്‍ഫെക്റ്റായിട്ടുള്ള കപ്പലണ്ടി മിഠായി നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
രുചിയും ഗുണവും കൂടുമെന്ന് മാത്രമല്ലാ ഒന്നു മിനക്കെടാമെങ്കിൽ അടുത്തുള്ള കടകളിലേക്ക് സപ്ലൈ ചെയ്ത് പത്തു പുത്തൻ സമ്പാദിക്കുകയും ചെയ്യാം.

നോക്കാം കപ്പലണ്ടി മിഠായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന്…

ചേരുവകള്‍:

Signature-ad

• കപ്പലണ്ടി (കടല) – 2 കപ്പ്
• ശർക്കര1 എണ്ണം/ അല്ലെങ്കിൽ പഞ്ചസാര -1 കപ്പ്

തയാറാക്കുന്ന വിധം:

• ഒരു ചട്ടി അടുപ്പത്തു വച്ച്‌ ചൂടായാല്‍ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച്‌ വയ്ക്കുക. നല്ലവണ്ണം പൊടിയരുത്.

• അടുത്തതായി നമുക്ക് ഏത് പാത്രത്തില്‍ ആണോ ഇതൊഴിച്ച്‌ സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം.

• അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇത് ഒരു ബ്രൗണ്‍ നിറം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.എന്നിട്ട് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കി കൊടുക്കുക. ഇപ്പോള്‍ തീ ഓഫ് ചെയ്യാം.

• നന്നായി ഇളക്കി കൊടുത്തതിനു ശേഷം എണ്ണ പുരട്ടി വെച്ച പാത്രത്തിലേക്ക് ചൂടോടെ തന്നെ മാറ്റുക.എന്നിട്ട് മറ്റൊരു പാത്രം ഉപയോഗിച്ച്‌ നിരപ്പാക്കുക.ഏത് ആകൃതിയില്‍ ആണോ മുറിച്ചു വയ്ക്കേണ്ടത് ആ ആകൃതിയില്‍ ചൂടോടെ തന്നെ മുറിച്ചുവയ്ക്കുക.

• 15-30 മിനിറ്റില്‍ നമ്മുടെ സ്വാദിഷ്ടമായ കപ്പലണ്ടി മിഠായി, ചൂടാറി സെറ്റായി വരും. അപ്പോള്‍ പൊട്ടിച്ചെടുത്ത് നന്നായി ചൂടാറി വരുമ്ബോള്‍ വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

Back to top button
error: