CrimeNEWS

മാലദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു

മാലെ: മാലദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ സംഭവം.

ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ഹുസൈന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റിട്ടുമുണ്ട്. അതേസമയം, മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് പോലീസ് പറയുന്നത്.

Signature-ad

നവംബര്‍ വരെ അധികാരത്തിലിരുന്ന, നിലവില്‍ പ്രതിപക്ഷമായ എം.ഡി.പി. (മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ആണ് ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത്. ആക്രമണം നടന്ന സമയത്ത് സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവില്‍ എ.ഡി.കെ. ആശുപത്രിയില്‍ ചികിത്സയിലാണ് ഹുസൈന്‍.

മാലെദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോള്‍ വഴിതെളിച്ചിരിക്കുന്നത്.

അതേസമയം, മുയിസുവിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള അവിശ്വാസ പ്രമേയത്തിന് ആവശ്യമായുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് എം.ഡി.പി. അറിയിച്ചു.

 

Back to top button
error: