HealthLIFE

പല്ലു വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്

ല്ലു വേദന നിസാരമല്ല. വേദനയൊന്ന് ശമിച്ചു കിട്ടാൻ പല വഴികളും തേടുന്നവരാണ് നമ്മള്‍. സാധാരണയായി പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകള്‍ പല്ലിന്റെയുള്ളില്‍ കടന്ന് കൂടുമ്ബോഴാണ് പല്ലിന് വേദന തോന്നുന്നത്.

കൂടാതെ പല്ലു വൃത്തിയാക്കുന്ന കാര്യത്തില്‍ വിമുഖതയുള്ള രോഗികളില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. പ്രായ വ്യത്യാസം ഇല്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പല്ലുവേദന ഉണ്ടാവാറുണ്ട്. പല്ലുവേദന രണ്ടു ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

Signature-ad

പ്രധാനമായും റൂട്ട് കനാല്‍ ആണ് ഇതിനൊരു പരിഹാരം. വേറെന്ത് വേദന സഹിച്ചാലും പല്ല് വേദന്‍ സഹിക്കാന്‍ വയ്യ എന്ന് ചിലര്‍ പറയാറുണ്ട്. ശരിയാണ്. പല്ല് വേദനിക്കുമ്ബോള്‍ നമുക്ക് തലയാകെ വേദനിക്കുന്നതുപോലെയാണ് തോന്നുക. വേദന വരുമ്ബോള്‍ പെയിന്‍ കില്ലറുകള്‍ കഴിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ നമ്മുടെ അരോഗ്യത്തെ തന്നെ അപകടത്തിലാക്കും.

പല്ലു വേദന വേഗത്തില്‍ മാറ്റാന്‍ നമ്മൂടെ വീട്ടില്‍ തന്നെ ചില നാടന്‍ വിദ്യകള്‍ പ്രയോഗിക്കാം. ആരോഗ്യകരമായ ഈ രീതികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. പല്ലുവേദനയകറ്റാന്‍ ഏറ്റവും നല്ലത് ഗ്രാമ്ബുവാണ്. ഒന്നോ രണ്ടോ ഗ്രാമ്ബു ചതച്ച്‌ വേദനയുള്ള പല്ലിനടിയില്‍ വെച്ചാല്‍ വളരെ വേഗത്തില്‍ തന്നെ വേദനക്ക് ആശ്വാസം ലഭിക്കും. ഗ്രാമ്ബു പൊടിച്ച്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടിയാല്‍ വേദന കുറയും. പല്ലുവേദന ശമിപ്പിക്കാനുള്ള മറ്റൊരു വഴിയാണ് കര്‍പ്പുര തുളസി. കര്‍പ്പൂര തുളസി ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ പല്ലുവേദനക്ക് ആശ്വാസം കണ്ടെത്താനാകും.

Back to top button
error: