റഷ്യൻ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ ബീച്ചില്‍ നിന്ന് വാരി ചാക്കുകളില്‍ നിറയ്ക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ പ്രദേശവാസികള്‍ക്കായി ഒരു സന്ദേശവും സഞ്ചാരികള്‍ കുറിച്ചുവച്ചിരുന്നു. ക്ലീൻ യുവർ ലെെഫ്, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക. എന്നതായിരുന്നു സന്ദേശം.
പ്ലാസ്റ്റിക്, കുളവാഴ, തെർമോക്കോള്‍, ഗ്ലാസ് ബോട്ടിലുകള്‍ തുടങ്ങിയവയൊക്കെയാണ് ബീച്ചില്‍ നിന്ന് കണ്ടെത്തിയത്. ഓള്‍ കേരള ടൂർ ഗെെഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി സതീഷിന്റെ സാന്നിദ്ധ്യത്തിലാണ് റഷ്യൻ സംഘം ബീച്ച് വ്യത്തിയാക്കിയത്.
സംഭവത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.ജില്ലാ ഭരണകൂടത്തിനെതിരെയും കൊച്ചി കോർപ്പറേഷനെതിരെയും വിമർശനം ഉയരുന്നുണ്ട്. കൊച്ചിൻ ഹെറിറ്റേജ് കണ്‍സർവേഷൻ സൊസെെറ്റിയെയാണ് ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിക്കാൻ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ശുചീകരണ പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം.