ന്യൂഡൽഹി: അങ്കമാലി-ശബരിമല ശബരി റെയില്‍ പദ്ധതിക്കായി 2023-24 ലെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപ പിൻവലിക്കാൻ റെയില്‍വേ ബോർഡ് തീരുമാനിച്ചു.
പദ്ധതിക്കായി പുതുക്കിയ എസ്റ്റിമേറ്റിൻ്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് പലതവണ മുഖ്യമന്ത്രി നേരിട്ടു തന്നെ റെയിൽവേ മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും മറുപടി ഉണ്ടായിരുന്നില്ല.
കേരള റെയില്‍ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെആർഡിസിഎല്‍) കണക്കനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള പുതുക്കിയ ചെലവ് 3,810.69 കോടി രൂപയായി ഉയർന്നിരുന്നു. പദ്ധതിച്ചെലവ് പങ്കിടാൻ സംസ്ഥാനം നേരത്തെ തന്നെ സമ്മതിക്കുകയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 2000 കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് റെയിൽവേയുടെ പുതിയ നീക്കം.ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടേണ്ടിയിരുന്ന പദ്ധതിയാണിത്.