മാവേലിക്കര തട്ടാരമ്പലം ഉഷശ്രീയിൽ സുരേഷ് കുമാറാണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. മൂവാറ്റുപുഴയില്‍ 2017ല്‍ പ്രവർത്തനമാരംഭിച്ചതു മുതല്‍ സ്ഥാപനത്തിന്‍റെ പ്രമോഷൻ ഡയറക്ടായിരുന്നു ഇയാൾ.
30-ഓളം പേരിൽ നിന്ന് ഓഹരി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചും, വ്യാജരസീതുകള്‍ നിർമിച്ചും, നിർമാണ പ്രവർത്തനങ്ങളുടെ പേരിലുമായി പ്രതി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.തു
തട്ടിപ്പുനടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതി ക്രൈംബ്രാഞ്ചിന്‍റെ പിടിയിലാകുന്നത്. പ്രതിയെ ഇന്നലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടു.