കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റതോടെ, മറ്റൊരു വിദേശ താരമായ ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
ലോണ്‍ അവസാനിപ്പിച്ച് താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നാണ് വിവരം. ഈ സീസണ് തുടക്കം മുതല്‍ ഗോകുലം കേരളയില്‍ ആയിരുന്നു ജസ്റ്റിൻ കളിച്ചിരുന്നത്.ഗുരുതരമായി പരിക്കേറ്റ പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ല എന്ന് ഉറപ്പായതോടെയാണ് ഗോകുലത്തെ നിന്ന് ജസ്റ്റിനെ തിരികെ വിളിക്കുന്നത്.
ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ താരം ഉണ്ടായിരുന്നു. ഗോളുകളും താരം നേടിയിരുന്നു. 20കാരനായ താരം നൈജീരിയ സ്വദേശിയാണ്..