മമ്മൂട്ടിയെ തഴഞ്ഞ് തമ്പുരാട്ടിക്ക് പത്മശ്രീ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് ദാസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇപ്പോള്‍ ട്രെൻഡിങ് ആവുകയാണ്.
സന്ദീപ് ദാസിൻ്റെ ഫേസ്ബുക് കുറിപ്പ്
ഈ വർഷത്തിലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധതയും മാത്രം പ്രസംഗിക്കുന്ന ഗൗരി ലക്ഷ്മി എന്ന ‘രാജകുടുംബാംഗത്തിന് ‘ അവാർഡ് ലഭിച്ചിട്ടുമുണ്ട്!
ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകള്‍ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. രാജഭരണവും ചാതുർവർണ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്ബുരാട്ടി’ ആയ ഗൗരിലക്ഷ്മി ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്. മമ്മൂട്ടിയെ അഭിനേതാവ് എന്ന മേല്‍വിലാസത്തില്‍ ഒതുക്കിനിർത്താനാവില്ല. അദ്ദേഹം കടുത്ത ജനാധിപത്യവാദി കൂടിയാണ്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് നടന്ന ഒരു സംഭവം ഓർമ്മവരികയാണ്. മമ്മൂട്ടി വോട്ട് ചെയ്യാൻ വേണ്ടി ക്യൂവില്‍ നില്‍ക്കുമ്ബോള്‍ ഒരു മാധ്യമ പ്രവർത്തക ചോദിച്ചു-
”ഒരു സൂപ്പർസ്റ്റാറായ നിങ്ങള്‍ ക്യൂ പാലിക്കുകയാണോ…!?” മമ്മൂട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു- ”ക്യൂ പാലിക്കണം. ഇവിടെ ഞാൻ ഒരു വോട്ടർ മാത്രമാണ്. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശം വിനിയോഗിക്കണം. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ആഘോഷമാണ് തിരഞ്ഞെടുപ്പുകള്‍…” ഇതാണ് മമ്മൂട്ടിയുടെ പൗരബോധം. എന്നാല്‍ ഗൗരിലക്ഷ്മിയുടെ അവസ്ഥ എന്താണ്?
ഇന്ത്യയില്‍ ജനാധിപത്യം വന്നു എന്ന വസ്തുത ഗൗരിലക്ഷ്മി ഇതുവരെ അംഗീകരിച്ചിട്ടില്ല. തമ്ബുരാട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ഗൗരിലക്ഷ്മിയ്ക്ക് നിയമസഭയോടും സർക്കാർ സംവിധാനങ്ങളോടും പുച്ഛമാണ്. വോട്ട് എന്ന അവകാശത്തില്‍ അവർ വിശ്വസിക്കുന്നില്ല.
ഒരു പുരോഗമന സമൂഹത്തില്‍ വിലക്കപ്പെടേണ്ട തരത്തിലുള്ള പ്രസ്താവനകളാണ് ഗൗരിലക്ഷ്മിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത്. ആർത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടി കരിഞ്ഞുപോകും എന്ന മണ്ടൻ സ്റ്റേറ്റ്മെൻ്റ് ആർക്കെങ്കിലും മറക്കാനാവുമോ? അത് പറഞ്ഞ ആളിനെയാണ് രാജ്യം ഇപ്പോള്‍ ആദരിച്ചിട്ടുള്ളത്!