ജിയ ഖാന്റെ സഹോദരി കരിഷ്മയ്ക്ക് പിന്നാലെ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു നടി കൂടി. നടി ഷെര്‍ലിന്‍ ചോപ്രയാണ് 2005 ല്‍ തനിക്കുണ്ടായ അനുഭവം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം.
തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയതെന്നും സംസാരിക്കുന്നതിനിടെ സാജിദ് അയാളുടെ ലൈംഗിക അവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാല്‍ താന്‍ എതിര്‍ത്തുവെന്നും ഷെര്‍ലിന്‍ പറയുന്നു.
ഹൗസ് ഫുള്‍ സിനിമയുടെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് ഖാന് മോശമായി പെരുമാറിയെന്നും അര്‍ദ്ധനഗ്നയായി തന്റെ മുന്പില് നില്ക്കാന് ആവശ്യപ്പെട്ടുവെന്നുമായിരുന്നു എന്നുമാണ് സഹോദരി കരിഷ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജിയാ തിരക്കഥ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാജിദ് ഖാന് അവളുടെ അടുത്തെത്തി തന്റെ ആവശ്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങും മുന്‍പ് ഇങ്ങനെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്ന് കരഞ്ഞുകൊണ്ട് സഹോദരി തന്നോട് ചോദിച്ചു എന്നും കരിഷ്മ വെളിപ്പെടുത്തി. സിനിമയില്‍ നിന്നും പിന്മാറിയാല് ജിയക്കെതിരെ കേസ് കൊടുക്കുമെന്ന് അവള് ഭയപ്പെട്ടിരുന്നു അതുകൊണ്ട് മാത്രമാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കരിഷ്മ പറഞ്ഞു.
ലൈംഗികാരോപണത്തിന്റെ പേരില്‍ സാജിദ് ഖാന് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മീ ടു ക്യാംപെയ്ന് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാന് എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സാജിദ് ഖാന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.