അയോധ്യയിലെ രാമക്ഷേത്രാങ്കണത്തിലെ ഹനുമാൻ കോവിലിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം. 1008 ഹോമങ്ങൾ ഒരുക്കി നടത്തുന്ന ഈ മഹാ യാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തുന്ന സമയത്ത് തന്നെ ആയിരുന്നു.
പാക്ക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കാൻ ശക്തി തരണം എന്നും ആ ശക്തി നരേന്ദ്ര മോദിക്ക് നൽകണം എന്നുമായിരുന്നു ഹനുമാൻ കോവിലിലെ യാഗത്തിന്റെ മുഖ്യ ആവശ്യം.
അയോധ്യ എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ സാധിച്ചുവെങ്കിൽ കാശ്മീരും തിരിച്ചുപിടിക്കാൻ കഴിയുമെന്നും അതിന് ഹനുമാന്റെ സഹായം തേടുകയായിരുന്നുവെന്നും യാഗത്തിന് ശേഷം നേതൃത്വം നൽകിയവർ പറഞ്ഞു.